സുമനസുകൾ കനിഞ്ഞു; ചലനശേഷി നഷ്ടപ്പെട്ട പ്രവാസിയെ നാട്ടിലെത്തിച്ചു
സൗദിയിൽ ചലനശേഷി നഷ്ടപ്പെട്ട് ചികിത്സയിലായിരുന്ന മംഗലാപുരം സ്വദേശിയെ പൊതുപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. സൗദിയിലെ ജിസാനിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നയീമിന്റെ തുടർ ചികിത്സ ഇപ്പോൾ സുമനസുകളുടെ സഹായത്തോടെയാണ് നടക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് മുഹമ്മദ് നയീം സൗദിയിലെ ജിസാനിൽ പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഇദ്ദേഹത്തെ ജിസാൻ ജനറൽ ആശുപത്രിയിലെത്തിച്ചു. ചലനശേഷിയും, സംസാരശേഷിയും നഷ്ടപ്പെട്ടു. പിന്നീട് വിദഗ്ധ ചികിത്സക്കായി അബു അരിശിലെ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് രണ്ടു തവണ സർജറി ചെയ്തു. നാല് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ മുഹമ്മദ് പൊതു പ്രവർത്തകരുടെ സഹായത്താൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
ജിസാനിൽ നിന്നും ജിദ്ദ വഴി സൗദി എയർലൈൻസിൽ ഇദ്ദേഹത്തെ ബാംഗ്ലൂരിൽ എത്തിച്ചു. ഒ.ഐ.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ടിക്കറ്റിനും മറ്റുമായി ചെലവഴിച്ച് 36 ആയിരത്തോളം റിയാൽ, സ്പോൺസറിൻ്റെ കൂടി സഹായത്തോടെ സെൻട്രൽ കമ്മിറ്റി സമാഹരിച്ച നൽകി.
15 വർഷത്തോളമായി സബ്യയിൽ സ്പോൺസറുടെ വസ്ത്രക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു മുഹമ്മദ് നയീം. നിർധന കുടുംബത്തിൽപ്പെട്ട ഇദ്ദേഹത്തിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്. നാട്ടിൽ വാടക വീട്ടിൽ കഴിയുന്ന നയീമിൻ്റെ തുടർ ചികിസ്ത സുമനസുകളുടെ സഹായത്താലാണ് ഇപ്പോൾ നടക്കുന്നത്.
Story Highlights: expatriate repatriated from saudi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here