ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

ഇരിങ്ങാലക്കുട സ്‌കൂളിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി ദീപക്ക് (26) ആണ് പിടിയിലായത്. ( irinjalakkuda murder culprit arrested )
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അജയകുമാർ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്. പ്രതി ദീപക്കിനെതിരെ വിവിധ സ്റ്റേഷനുകളിൽ മോഷണമടക്കം നിരവധി കേസുകളുണ്ട്. ഏപ്രിൽ 13നാണ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂൾ വരാന്തയിൽ മൃതദേഹം കണ്ടെത്തിയത്.
കൊലയ്ക്ക് കാരണം മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണെന്നാണ് റിപ്പോർട്ട്. കേസിൽ നേരത്തെ ആലത്തൂർ സ്വദേശി അൻവർ അലിയെ പൊലീസ് പിടികൂടിയിരുന്നു.
Story Highlights: irinjalakkuda murder culprit arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here