‘കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തി’; ജപ്പാനില്‍ നരേന്ദ്രമോദി

ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജപ്പാനിലെത്തിയ മോദി ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമര്‍ശം നടത്തിയത്.. (Strengthened Indian Democracy Over the Last Eight Years says modi)
ആഗോള വെല്ലുവിളികളെ ഇന്ത്യ ധൈര്യപൂര്‍വം നേരിടുന്നുവെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോടുള്ള തന്റെ സംഭാഷണം ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ രാജ്യം എങ്ങനെ നേരിട്ടുവെന്ന് എടുത്ത് പറഞ്ഞ മോദി ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്കാണ് ഇന്ന് പ്രാമുഖ്യം നല്‍കിയത്.
വികസനത്തിന്റെ കരുത്തുറ്റ സ്തംഭമായാണ് ഇന്ത്യന്‍ ജനാധിപത്യം നിലനില്‍ക്കുന്നതെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ നയിക്കുന്ന സര്‍ക്കാരാണ് ഇന്ത്യയിലുള്ളതെന്നും അതിനാലാണ് ജനാധിപത്യം കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ കൊണ്ട് ശക്തിപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുമായി സഹകരിക്കുമെന്ന അനുകൂല പ്രതികരണം വ്യവസായികളില്‍ നിന്ന് ലഭിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ സ്മാര്‍ട്ട് സിറ്റി, ഫൈവ് ജി പദ്ധതികളില്‍ സഹകരിക്കുമെന്ന് വ്യവസായികള്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. നാളെയാണ് ദ്വിദിന ക്വാഡ് ഉച്ചകോടിക്ക് തുടക്കമാകുക.
Story Highlights: Strengthened Indian Democracy Over the Last Eight Years says modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here