മലയാളികള്‍ക്ക് അഭിമാനം; കലാകുടുംബത്തില്‍ നിന്ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചുവടുവച്ച് ഒ മാധവന്റെ ചെറുമക്കള്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കേരളത്തിന് അഭിമാനമായി നാടകാചാര്യന്‍ ഒ മാധവന്റെ ചെറുമക്കളായ മലയാളി സഹോദരിമാരുടെ സാന്നിധ്യം. കേരളത്തിലെ പ്രശസ്തമായ കലാകുടുംബത്തില്‍ നിന്നുള്ള സഹോദരിമാരാണ് ലോകത്തിലെ ഏറ്റവും പ്രൗഡിയുള്ള ചലച്ചിത്ര മേളയില്‍ സ്വന്തം ഇടമുറപ്പിച്ചത്. മലയാളിയായ നതാലിയ ശ്യാം സംവിധാനം ചെയ്ത ബ്രിട്ടീഷ് ഇന്ത്യന്‍ സിനിമയായ ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ ട്രെയ്‌ലര്‍ ഇന്നലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്തു. നതാലിയയുടെ സഹോദരി നീതയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
മോഹന്‍ നാടാര്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പ്രസിദ്ധ നടന്‍ ആദില്‍ ഹുസൈന്‍ ഒരു സുപ്രധാന വേഷം ചെയ്യുന്നുണ്ട്. നിമിഷ സജയന്‍, ലെന തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഓസ്‌കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം. ജനപ്രിയ നടനും എംഎല്‍എയുമായ മുകേഷിന്റെ സഹോദരിയുടെ മക്കളുമാണ് നീതയും നതാലിയയും.
Story Highlights: footprints on water movie trailer in cannes festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here