‘ജന്മദിനാശംസകള്‍ പ്രിയ സഖാവേ’; മുഖ്യമന്ത്രിക്ക് ആശംസയുമായി എംകെ സ്റ്റാലിന്‍

കേരള മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനത്തില്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.(mkstalin extends birthday wishes to pinarayi vijayan)
പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്ന് സ്റ്റാലിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. സാധാരണ പിണറായി വിജയന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാറില്ല. ഇത്തവണയും പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Story Highlights: mkstalin extends birthday wishes to pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here