പൊലീസുകാരൻ അർച്ചന കവിയോട് അപമര്യാദയായി പെരുമാറി; ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

അർച്ചന കവിയോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഇസ്‌പെക്ടർ വി എസ് ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. മട്ടാഞ്ചേരി എസ് പി അന്വേഷണ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറി.
രാത്രിയിൽ വാഹനം തടഞ്ഞുനിർത്തി പൊലീസ് മോശമായി സംസാരിച്ചെന്ന് നടി അർച്ചന കവി
പരാതി നൽകിയിരുന്നു. പൊലീസിൽ നിന്നുണ്ടായത് മോശം അനുഭവം. നാല് സ്ത്രീകൾ രാത്രിയിൽ ഓട്ടോയിൽ എവിടേക്ക് പോയെന്ന് ചോദിച്ചു. പൊലീസ് സദാചാര പൊലീസ് ആകുന്നെന്നും അർച്ചന കവി വിമർശിച്ചിരുന്നു.
നടി അർച്ചന കവിയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയാതായി കൊച്ചി പൊലീസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോയിൽ സുഹൃത്തിനും കുടുംബത്തിനുമൊപ്പം ഫോർട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിനിടെ പൊലീസ് മോശമായി പെരുമാറി എന്ന് നടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.
സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളും അർച്ചന പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
Story Highlights: Actress Archana Kavi’s allegations against Kochi police- report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here