Ksrtc: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് അര്‍ബുദബാധിതനായ വൃദ്ധന് ദുരനുഭവം; തന്നെയും കുട്ടികളേയും പെരുവഴിയിലാക്കിയെന്ന് പരാതി

യാത്രയ്ക്കിടെ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ അര്‍ബുദ ബാധിതനായ വയോധികനെയും ചെറുമക്കളേയും പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി. ഏലപ്പാറയില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം നടന്നത്. താന്‍ നേരിട്ട ദുരനുഭവം വിശദീകരിച്ച് ഉപ്പുതറ സ്വദേശി വാസുദേവന്‍ നായര്‍ തൊടുപുഴ ഡിടിഒയ്ക്ക് പരാതി നല്‍കി.
മകളുടെ കുട്ടികളുമായി തൊടുപുഴയിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു 74 വയസുകാരനായ വാസുദേവന്‍ നായര്‍ക്ക് ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ ഏഴും പതിമൂന്നും വയസുളള കുട്ടികളുമായി ഏലപ്പാറയില്‍ നിന്നുമാണ് വാസുദേവന്‍ നായര്‍ കെഎസ്ആര്‍ടിസി ബസില്‍ കയറുന്നത്. തൊടുപുഴയിലെത്താന്‍ രണ്ടര മണിക്കൂറോളം നീണ്ട യാത്രയാണുള്ളത്. മൂലമറ്റം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ ടൊയ്‌ലറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം വാസുദേവന്‍ നായര്‍ കണ്ടക്ടറോട് രണ്ട് തവണ പറഞ്ഞിട്ടും വണ്ടി നിര്‍ത്തിക്കൊടുത്തില്ല.
വയോധികനും കുട്ടികളും മൂന്നാം തവണയും ആവശ്യപ്പെട്ടപ്പോഴാണ് മുട്ടത്തുള്ള ഒരു ഹോട്ടലിന് മുന്നില്‍ ബസ് നിര്‍ത്തുന്നത്. മൂന്ന് പേരെയും അവിടെ ഇറക്കിവിട്ട ശേഷം ബസ് വിട്ടുകളഞ്ഞുവെന്നാണ് പരാതി. പിന്നീട് 20 മിനിറ്റിലധികം പെരുവഴിയില്‍ നില്‍ക്കേണ്ടി വന്നെന്ന് പരാതിയില്‍ വാസുദേവന്‍ നായര്‍ പറയുന്നു.
Story Highlights: cancer patient complaint against ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here