വിദ്വേഷ മുദ്രാവാക്യം വിളിയില്‍ കുട്ടിയെ കുറിച്ച് സൂചന ഇല്ല

ആലപ്പുഴ മതവിദ്വേഷ മുദ്രാവാക്യ കേസില്‍ കുട്ടിയെക്കുറിച്ച് സൂചന ഇല്ലാതെ പൊലീസ്. കുട്ടിയെകുറിച്ച് അറിയില്ലെന്ന് അറസ്റ്റിലായ അന്‍സാര്‍ നജീബ് പൊലീസിനോട് പറഞ്ഞു. ഇന്ന് കേസില്‍ കൂടുതല്‍ പേരെ പൊലീസ് ചോദ്യം ചെയ്യും. കുട്ടിയെ തോളത്തെടുത്ത് വച്ച് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കുട്ടിയുമായി യാതൊരു വിധ മുന്‍പരിചയവുമില്ലായെന്നും അന്‍സാര്‍ നജീബ് മൊഴി നല്‍കി. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നിലവില്‍ അന്‍സാറിനെ ചോദ്യം ചെയ്തു വരുകയാണ്.
ഈ കേസില്‍ ഇതുവരെ രണ്ട് പേര്‍ അറസ്റ്റിലായി. ജില്ലാ പ്രസിഡന്റ് പി.എ.നവാസാണ് അന്‍സാര്‍ നജീബ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടാം പ്രതിയാണ് നവാസ്. റാലിയുടെ സംഘാടകരില്‍ ഒരാളാണ് നവാസ്. ഈരാറ്റുപേട്ട സ്വദേശിയാമ് അന്‍സാര്‍ നജീബ്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ പ്രോത്സാഹിപ്പിച്ചത് അന്‍സാറാണെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: There is no hint about the child in the hate slogan call
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here