മോഷണം നടത്തിയ വീട്ടിൽ ‘ഐ ലവ് യൂ’ നോട്ടെഴുതിവച്ച് കള്ളന്മാർ

മോഷണം നടത്തിയ വീട്ടിൽ ‘ഐ ലവ് യൂ’ നോട്ടെഴുതിവച്ച് കള്ളന്മാർ. ഗോവയിലെ ഒരു ബംഗ്ലാവിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച തസ്കര സംഘമാണ് പ്രണയാർദ്രമായ കുറിപ്പെഴുതിവച്ചിട്ട് കടന്നുകളഞ്ഞത്. ദക്ഷിണ ഗോവയിലെ മാർഗാവോ ടൗണിലാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയതായിരുന്നു ആസിബ് സെക്. എത്തിയപ്പോൾ തൻ്റെ വീട്ടിൽ മോഷണം നടന്നിട്ടുണ്ടെന്ന് ആസിബിനു മനസ്സിലായി. 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ച സംഘം ഒന്നര ലക്ഷം രൂപയും കവർന്നു. മോഷണം പോയതെന്തൊക്കെ എന്ന് പരതുന്നതിനിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
Story Highlights: Thieves I love you stealing goods Goa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here