ടിപ്പുവിന്റെ കൊട്ടാരം നിർമ്മിച്ചത് ക്ഷേത്രഭൂമി കയ്യേറി; ഹിന്ദു ജനജാഗ്രതി സമിതി

ബംഗളൂരുവിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം ക്ഷേത്രഭൂമി കയ്യേറി നിർമ്മിച്ചതാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി. കൊട്ടാരത്തിൽ സർവേ നടത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. വാരണാസി ഗ്യാൻവാപി മസ്ജിദിനും കുത്തബ് മിനാറിനുമെതിരെ സമാന ആരോപണങ്ങളുമായാണ് ഹിന്ദുത്വ വാദികൾ രംഗത്തെത്തിയിരുന്നത്.
ബെംഗളൂരുവിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം ക്ഷേത്രഭൂമി കയ്യേറി പണിതതാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ ആരോപിച്ചു. ടിപ്പു സുൽത്താന്റെ കൊട്ടാരം പണിത സ്ഥലം വെങ്കിട്ടരാമൻ സ്വാമി ക്ഷേത്രത്തിന്റേതാണെന്നാണ് പറയപ്പെടുന്നത്. ക്ഷേത്രം 15-ാം നൂറ്റാണ്ടിൽ പണിതതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ക്ഷേത്രത്തിൽ വേദങ്ങൾ പഠിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ടിപ്പു സുൽത്താന്റെ കാലത്താണ് ഈ ഭൂമി പിടിച്ചെടുത്തതെന്നാണ് മോഹൻ ഗൗഡ പറയുന്നത്. ഭൂമി സർവേ നടത്തി യഥാർത്ഥ ഉടമകൾക്ക് വിട്ടുകൊടുക്കണമെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: demand for survey of tipu sultan’s palace arose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here