മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഭരണകൂടം

മക്കയിലേക്കുള്ള പ്രവേശനത്തിന് സൗദി അറേബ്യയിലെ താമസക്കാരായ വിദേശികൾക്ക് മെയ് 26 വ്യാഴാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഹജ്ജ് സംഘാടന നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്ക് പ്രവേശിക്കാൻ അനുമതി പത്രം നിർബന്ധമായിരിക്കുകയാണെന്ന് പൊതു സുരക്ഷ വക്താവ് ബ്രിഗേഡിയർ ജനറൽ സാമീ ബിൻ മുഹമ്മദ് അൽശുവൈറഖ് പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി പത്രം കൈവശമില്ലാത്ത താമസക്കാരെ മക്കയിലേക്ക് കടക്കാൻ അനുവദിക്കില്ല. അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്ക് എത്തുന്ന റോഡുകളിലെ ചെക്ക്പോസ്റ്റുകൾക്കടുത്ത് നിന്ന് തിരിച്ചയക്കുകയാണ്.
മക്കയിൽ നിന്ന് ഇഷ്യൂ ചെയ്ത ഇഖാമ, ഉംറ അനുമതിപത്രം, ഹജ്ജ് അനുമതി പത്രം, ബന്ധപ്പെട്ട വകുപ്പ് നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് എന്നിവയുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കാനാകുമെന്ന് പൊതു സുരക്ഷാ വക്താവ് വ്യക്തമാക്കി.
Read Also: മദ്യ നിരോധനം പിൻവലിക്കില്ലെന്ന് സൗദി ടൂറിസം മന്ത്രാലയം
മക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം വന്നതോടെ അത്യാവശ്യക്കാർക്ക് എൻട്രി പെർമിറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മക്കയിലെ ഗാർഹിക തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സീസണൽ വർക്ക് വിസയുള്ളവർ തുടങ്ങിയവർക്കാണ് ഇലക്ട്രോണിക് രീതിയിലുള്ള എൻട്രി പെർമിറ്റുകൾ ലഭ്യമാക്കുന്നത്.
Story Highlights: government imposed restrictions on entry to Makkah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here