കൊവിഡില്ലായിരുന്നെങ്കില്‍ ‘ജോജി’ ഉണ്ടാകുമായിരുന്നില്ല; ദിലീഷ് പോത്തന്‍

ജോജിയുടെ പുരസ്‌കാര നിറവില്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍. അര്‍ഹമായ നാല് പുരസ്‌കാരങ്ങള്‍ തന്നെയാണ് ജോജിക്ക് ലഭിച്ചതെന്ന് കരുതുന്നു. കൊവിഡ് പ്രതിസന്ധിയില്ലായിരുന്നെങ്കില്‍ ജോജി ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല. കൊവിഡിനിടയില്‍ വന്നതാണ് ഈ ചിത്രം. കൂടുതല്‍ ക്രിയേറ്റീവ് ആയി ജോജി ഉണ്ടായതിന് കാരണം തന്നെ കൊവിഡ് വന്നതാണ്.
മികച്ച ഒരു ആശയം, മികച്ച കഥ, തിരക്കഥ ഇവയൊക്കെയാണ് എന്നെയൊരു മികച്ച സംവിധായനിലേക്ക് എത്തിച്ചത്.. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ദിലീഷ് പോത്തന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായനായപ്പോള്‍, മികച്ച പശ്ചാത്ത സംഗീത സംവിധായകനുള്ള പുരസ്‌കാരം ജോജിയിലൂടെ ജസ്റ്റിന്‍ വര്‍ഗീസിന് ലഭിച്ചു. ഉണ്ണിമായ പ്രസാദിന് ജോജിയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുന്ന പുരസ്‌കാരം ലഭിച്ചു. ജോജിയിലൂടെ ശ്യാം പുഷ്‌കരന്‍ മികച്ച തിരക്കഥാ കൃത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.
2016ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരത്തിലൂടെ സംവിധായകനായ ദിലീഷ് പോത്തന്‍ അവിടെ നിന്നുള്ള യാത്ര ഇന്ന് ജോജിയ്ക്ക് ലഭിച്ച നാല് പുരസ്‌കാരങ്ങളിലൂടെ മാറ്റുമായാതെ തിളങ്ങുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട പോത്തേട്ടന്‍സ് ബ്രില്യന്‍സ് നടനായും സംവിധായകനായും ദിലീഷ് പോത്തനെ സ്വീകരണമുറികളില്‍ നിറയ്ക്കുകയാണ്.
കൊവിഡ് പ്രതിസന്ധി തുടങ്ങി രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹൃദയം എത്തുന്നത്. ഹൃദയം സിനിമയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ കാര്യങ്ങളും വളരെ അനുഗ്രഹീതമായിരുന്നു. ഒപ്പം അപ്രതീക്ഷിതവും. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ പ്രതികരിച്ചു. പുരസ്‌കാര നേട്ടം ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണെന്ന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ച ബിജു മേനോനും ജൂറി അംഗങ്ങളോട് നന്ദിയെന്ന് മികച്ച നടി രേവതിയും പ്രതികരിച്ചു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും, നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജും മികച്ച നടന്‍മാരായി. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. കൃഷാന്ദ് ആര്‍.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം, ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനുമായി. കൃഷാന്ദ് ആര്‍.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം,
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
മികച്ച അവലംബിത തിരക്കഥ ശ്യാം പുഷ്‌കരന്റേതും തിരക്കഥാകൃത്ത് കൃഷാന്ദുമാണ്. ചുരുളിയിലൂടെ മധു നീലകണ്ഠന്‍ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം നേടി. മികച്ച ജനപ്രിയ ചിത്രത്തിനും ഗാനങ്ങള്‍ക്കുമുള്ള പുരസ്‌കാരം ഹൃദയം നേടി. ഹിഷാം അബ്ദുള്‍ വഹാബ് ആണ് മികച്ച സംഗീത സംവിധായകന്‍. ജോജിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ ജസ്റ്റിന്‍ വര്‍ഗീസ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം നേടി. മികച്ച ഗാനരചയിതാവ് ബി.കെ. ഹരിനാരായണനും, ഗായകന്‍ പ്രദീപ് കുമാര്‍, ഗായിക സിത്താര കൃഷ്ണകുമാര്‍ എന്നിവരുമാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് ഇത്തവണത്തെ പ്രത്യേകതയായി. നേഘ എസ്. ആണ് പുരസ്‌കാരം സ്വന്തമാക്കിയത്. ചുരുളി, നായാട്ട്, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ മികച്ചു നിന്നു.
Story Highlights: joji movie got four state awards
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here