സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തിയത് പൊതുവിതരണ രംഗത്തെ ഇടപെടൽ; മന്ത്രി ജി.ആർ അനിൽ

കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല,ചുരുക്കം ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയതെന്ന് ഭക്ഷ്യ പൊതുവിരണ മന്ത്രി ജി.ആർ അനിൽ. സംസ്ഥാനത്ത് പൊതുവിതരണ രംഗത്തെ ഇടപെടലാണ് വിലക്കയറ്റം പിടിച്ച് നിർത്തിയത്.(kerala not affected by price hike-minister g r anil)
കേരളത്തിലെ 500 ഓളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി . കൃത്രിമ വിലക്കയറ്റം സംസ്ഥാനത്തില്ല. കാലാവസ്ഥാ വ്യതിയാനം അയൽ സംസ്ഥാനങ്ങളിൽ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ് കേരളത്തിൽ വിലക്കയറ്റമുണ്ടാക്കുന്നത് .
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി
കേരളത്തെ വൻവിലക്കയറ്റം ബാധിച്ചിട്ടില്ല.ചുരുക്കം ചില ഉത്പന്നങ്ങളുടെ വില മാത്രമാണ് കൂടിയത്. ജയ അരി റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.എഫ്സിഐ ഗോഡൗണുകളിൽ അരി എത്തി, 60 ശതമാനം റേഷൻ കടകളിലും അരി വിതരണത്തിന് എത്തും.
കേരളത്തിലേക്ക് അരിയും പച്ചക്കറിയും അടക്കം എത്തിക്കുന്ന അയൽ സംസ്ഥാനങ്ങൾ ഭക്ഷ്യമന്ത്രി നേരിട്ട് സന്ദർശിക്കും. ആദ്യപടിയായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ ആന്ധ്രയിലേക്ക് പോകുകയാണ്. അവിടുത്തെ പ്രതിസന്ധി നേരിട്ട് വിലയിരുത്തും . അയൽ സംസ്ഥാനങ്ങളിലെ മഴയ്ക്ക് പുറമേ വൈദ്യുതി , പ്രോസസിങ് ചാർജ് എന്നിവയും തിരിച്ചടിയായി എന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.
Story Highlights: kerala not affected by price hike-minister g r anil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here