ഗുണ്ടുകാട് അനി വധക്കേസ്; ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്

ഗുണ്ടുകാട് അനി വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികളായ വിഷ്ണു എന്ന ജീവന്, മനോജ് എന്നിവരെണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. വിഷ്ണുവിനെ 15 വര്‍ഷത്തേക്ക് ജയിലിന് പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടു. വിഷ്ണുവിന് 1,05,000 രൂപയും മനോജിന് 40,000 രൂപയും പിഴ കോടതി ചുമത്തിയിട്ടുണ്ട്.(life imprisonment for defendants)
നിരവധി തവണ കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഗുണ്ടുകാട് സ്വദേശി വിഷ്ണു. ഇയാളുടെ സുഹൃത്തും ബന്ധുവുമാണ് രണ്ടാം പ്രതി മനോജ്. 2019 മാര്‍ച്ച് 24നാണ് മറ്റൊരു കേസില്‍ ജയിലിലായിരുന്ന ജീവന് ജയില്‍ മോചിതനായ ശേഷം പുറത്തിറങ്ങി അനിയെ വെട്ടിക്കൊലപ്പെടുത്തിയത്.
Story Highlights: life imprisonment for defendants
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here