Advertisement

‘ഹോം’ സിനിമയില്‍ ജീവന്റെ അംശമുണ്ട്; അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് മഞ്ജു പിള്ള

May 28, 2022
1 minute Read
Manju Pillai about state film award

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഹോം സിനിമയെ മുഴുവനായി അവഗണിച്ചതില്‍ വിഷമമുണ്ടെന്ന് നടി മഞ്ജു പിള്ള. സിനിമ പൂര്‍ണ അര്‍ത്ഥത്തില്‍ ജൂറി കാണാതെ പോയോ എന്ന് സംശയമുണ്ടെന്ന് മഞ്ജു പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.

സിനിമ മുഴുവന്‍ കണ്ടിട്ട് കലാമൂല്യമില്ലെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന് മഞ്ജു പിള്ള ചോദിച്ചു. ‘ഒരു ക്ലീന്‍ മൂവി ആയിരുന്നു ഹോം. ചിത്രത്തില്‍ ജീവന്റെ അംശമുണ്ട്. വിജയ് ബാബുവിനെതിരായ കേസാണ് സിനിമയെ അവഗണിക്കാന്‍ കാരണമെങ്കില്‍ അത് ശരിയല്ല. വിജയ് ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി തീരുമാനം മാറ്റുമോയെന്ന ചോദ്യം ശരിയാണ്. പ്രതിഷേധിക്കുന്ന ജനങ്ങളുടെ സ്‌നേഹമാണ് പുരസ്‌കാര’മെന്നും മഞ്ജു പിള്ള വ്യക്തമാക്കി.

ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയായ കുട്ടിയമ്മ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. കുട്ടിയമ്മയെ പ്രേക്ഷകര്‍ ഏറെ സ്വീകാര്യതയോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ക്കിടെയുള്ള പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ കൊണ്ടാകാമെന്നും ജൂറിക്ക് പരമാധികാരമുണ്ടെന്നും മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

Story Highlights: Manju Pillai about state film award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top