‘ജയിലിൽ ഉള്ളത് സകലകലാവല്ലഭന്മാർ’; പ്രതികരിച്ച് പിസി ജോർജ്

ജയിൽ മോചിതനായതിനു ശേഷം പ്രതികരിച്ച് പിസി ജോർജ്. തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ എന്ന് പിസി മാധ്യമങ്ങളോട് പറഞ്ഞു. ജയിലിൽ സകലകലാവല്ലഭന്മാർ ആണ് ഉള്ളതെന്നും അതുകൊണ്ടാണ് അവർക്ക് ജാമ്യം അനുവദിക്കാത്തതെന്നും പിസി ജോർജ് വിശദീകരിച്ചു.
“തെറ്റ് ചെയ്തോ ഇല്ലയോ എന്ന് കോടതി പറയട്ടെ. ഞാൻ അതിൽ ഇടപെടുന്നില്ല. പക്ഷേ, പ്രോസ്റ്റേറ്റ് ക്യാൻസറുള്ള ഒരു മനുഷ്യനെ പിടിച്ച് എന്തിനാ ഇവിടെ ഇട്ടിരിക്കുന്നത്? വീട്ടിൽ പറഞ്ഞുവിടാൻ പാടില്ലേ? ഏതായാലും ജയിൽ ഉപദേശകസമിതി ഉടൻ കൂടണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്നെ ഒരു ദിവസം അവിടെ കിടത്തിയതുകൊണ്ട് അങ്ങനെ ഗുണം ജനങ്ങൾക്ക് ലഭിക്കട്ടെ.”- പിസി ജോർജ് പറഞ്ഞു.
“ഏറ്റവും സുഖമല്ലേ ജയിൽ. ജയിലിൽ പിടിച്ച് ഇട്ടിരിക്കുന്നവർക്ക് ജാമ്യം അനുവദിക്കാതെയും വീട്ടിൽ വിടാതെയും ഇരിക്കുന്നതിനുള്ള കാരണമെന്താണെന്നറിയാമോ? ജയിലിൽ എണ്ണം കൂടിക്കൊണ്ടിരിക്കണം. കാരണം, ഈ ജോലിയെല്ലാം ചെയ്യിക്കണ്ടേ. അവിടെ വരച്ചുവച്ചിരിക്കുന്ന പടം കാണണം. കലാകാരന്മാർ അതിലുണ്ട്. കൃഷി. അവിടെ നിൽക്കുന്ന വാഴയും ചേനയുമൊക്കെ കാണണം. രണ്ട് പേർ അവിടെ ഗാന്ധിയുടെ പ്രതിമ ഉണ്ടാക്കുകയാണ്. ചോദിച്ചപ്പോൾ 20 ദിവസത്തിനകം ഉണ്ടാക്കിത്തീർക്കുമെന്ന് അവർ പറഞ്ഞു. സർവകലാവല്ലഭന്മാർ അതിലുണ്ട്.”- പിസി ജോർജ് കൂട്ടിച്ചേർത്തു.
Story Highlights: pc george response release jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here