ഇന്ത്യക്കാരുടെ ശിരസ് താഴുന്ന ഒരു പ്രവൃത്തിയും ചെയ്തിട്ടില്ല, അതിനാരെയും അനുവദിച്ചിട്ടില്ല; പ്രധാനമന്ത്രി

ഭാരതത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കേണ്ട ഒരു അവസരവും പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ എട്ട് വര്‍ഷമായി രാജ്യത്ത് ഒരു പൗരന്റേയും ശിരസ് താഴുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയോ മറ്റുള്ളവരെ അതിന് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധിയും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ടതുപോലൊരു ഇന്ത്യയെ നിര്‍മിക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. നിരവധി പദ്ധതികളാണ് പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രവര്‍ത്തനങ്ങള്‍.
Read Also: വീണ്ടും മോദിയെപ്പറ്റി സിനിമയൊരുങ്ങുന്നു; നിർമ്മാണം സഞ്ജയ് ലീല ബൻസാലി
മഹാമാരിക്കാലത്ത് ഓരോ പൗരന്റേയും ജീവിതസാഹചര്യം മെച്ചപ്പെട്ടതാക്കാന്‍ വേണ്ടതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ പോലും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ ഭക്ഷ്യശേഖരണം കാര്യക്ഷമമാക്കി. മാത്രമല്ല കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ പൗരനും ലഭിക്കുന്നുവെന്ന് ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Spared no effort in serving country in last eight years, says PM Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here