ഒക്ലഹോമ ഫെസ്റ്റിവലിൽ വെടിവയ്പ്പ്; ഒരു മരണം, 7 പേർക്ക് പരുക്ക്

യുഎസിലെ ഒക്ലഹോമയിലെ തുൾസയ്ക്ക് സമീപം നടന്ന ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ വെടിവയ്പ്പ്. ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും, ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടാഫ്റ്റിലെ ഓൾഡ് സിറ്റി സ്ക്വയറിൽ 1,500 പേർ പങ്കെടുത്ത വാർഷിക സ്മാരക ദിന പരിപാടിയിലാണ് വെടിവയ്പ്പ് നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചിലർക്കിടയിൽ ഉടലെടുത്ത തർക്കമാണ് വെടിവയ്‌പ്പിൽ കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് കൗമാരക്കാരും ഉൾപ്പെടുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അമേരിക്കയിലുടനീളം 17,000-ൽ അധികം ആളുകൾ വെടിയേറ്റ് മരിച്ചതായി കണക്കുകൾ പറയുന്നു. ഏകദേശം 640 കുട്ടികളും കൗമാരക്കാരും ഇതിൽ ഉൾപ്പെടുന്നു.
Story Highlights: 1 killed, 7 injured in outdoor festival shooting in US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here