26 രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ അസമില്‍ അറസ്റ്റിലായി

അസമില്‍ അനധികൃതമായി താമസിച്ചുവന്നിരുന്ന 26 രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. 12 കുട്ടികളും അസമിലെ കച്ചാര്‍ ജില്ലയില്‍ നിന്നും പിടിയിലായവരിലുണ്ട്. വാടയ്‌ക്കെടുത്ത വാഹനത്തില്‍ രേഖകളില്ലാതെ യാത്ര ചെയ്യുകയായിരുന്നവരെയാണ് അറസ്റ്റിലായതെന്ന് അസം പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച ഗുവാഹത്തിയിലെ കാമാഖ്യ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ അവിടെ നിന്നും റോഡ് മാര്‍ഗം സില്‍ച്ചാറിലേക്ക് യാത്രതിരിക്കവെയാണ് പൊലീസ് പിടിയിലായത്. ജമ്മുകശ്മീരില്‍ നിന്നാണ് ഇവര്‍ ഗുവാഹത്തിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത 26 രോഹിംഗ്യകള്‍ അസമില്‍ നിന്നോ ത്രിപുരയില്‍ നിന്നോ അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിച്ചതാകാമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം പൊലീസ് ചോദ്യം ചെയ്യലില്‍ അഭയാര്‍ത്ഥികള്‍ മ്യാന്‍മറില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായി. 26 പേരില്‍ ആറ് സ്ത്രീകളും 12 കുട്ടികളുമുണ്ട്. രേഖകളില്ലാതെ യാത്ര ചെയ്തതിന് നിയമപ്രകാരം കേസ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights: 26 Rohingya Detained In Assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here