തിരുത്തല്‍വാദികളെ തഴഞ്ഞു; കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടികയായി

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. തമിഴ്‌നാട്ടില്‍ നിന്ന് പി ചിദംബരം മത്സരിക്കും. കര്‍ണാടകയില്‍ നിന്ന് ജയറാം രമേശും മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും ഛത്തീസ്ഗഡില്‍ നിന്ന് രാജീവ് ശുക്ലയും രഞ്ജിത് രഞ്ജനും പട്ടികയിലുണ്ട്.
വിവേക് തന്‍ഖ മധ്യപ്രദേശില്‍ നിന്നും ഇമ്രാന്‍ പ്രതാപ് ഗഡി മഹാരാഷ്ട്രയില്‍ നിന്നും അജയ് മാക്കന്‍ ഹരിയാനയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി ബിജെപി
ജി23 തിരുത്തല്‍വാദികളെ വെട്ടിനിരത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. ജി23 നേതാക്കളായ ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും പട്ടികയ്ക്ക് പുറത്തായി. മുകുള്‍ വാസ്‌നിക് മാത്രമാണ് ജി 23യില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി.
Story Highlights: congress rajyasabha candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here