ഹജ്ജിന് പോകുമ്പോഴുള്ള പണം കണ്ടെത്തണം; കാത്തുവച്ച ഭൂമി ഭൂരഹിതര്‍ക്ക് നല്കി ദമ്പതികള്‍

ഹജ്ജിന് പോകുമ്പോള്‍ ആവശ്യമായ പണം കണ്ടെത്തുന്നതിന് വില്ക്കാന് നിശ്ചയിച്ച സ്ഥലം ഭൂരഹിതരായവര്‍ക്ക് വീട് വെക്കാന്‍ നല്കി ഒരു കുടുംബം. ആറന്മുള വല്ലന സ്വദേശികളായ ഹനീഫയും ഭാര്യ ജാസ്മിനുമാണ് ഈ മാതൃകാപരമായ പ്രവൃത്തിക്കുപിന്നില്‍. ദമ്പതികളില്‍ നിന്ന് സര്‍ക്കാര്‍ സമ്മതപത്രം ഏറ്റുവാങ്ങി.
മകന് നിസാമും അടൂര്‍ താലുക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ മകള്‍ നിസയും മാതാപിതാക്കളുടെ ആഗ്രഹത്തെ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ് സ്ഥലമാണ് കുടുംബം ലൈഫ് മിഷന് വേണ്ടി നല്‍കിയത്.
Read Also: സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ഹോം എന്ന സിനിമയെ തഴഞ്ഞതിൽ വിവാദം
പത്തനംതിട്ട കിടങ്ങാനൂരിലെ ഹനീഫയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമ്മതപത്രം ഏറ്റുവാങ്ങി. കണ്ണുകള്‍ നിറഞ്ഞ നിമിഷങ്ങളായിരുന്നു ഹനീഫയും ജാസ്മിനും സമ്മതപത്രം നല്കിയപ്പോഴെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ദമ്പതികളെ അഭിനന്ദിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്ററും രംഗത്തെത്തി. മാനവികതയുടെ മഹാ മാതൃക തീര്‍ത്ത ഹനീഫയെയും ജാസ്മിനെയും പോലെയുള്ളവര്‍ സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
Story Highlights: couple gave land to landless people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here