സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ആദ്യ നാല് റാങ്കിൽ വനിതകള്‍

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ നാല് റാങ്കിൽ വനിതകള്‍. ശ്രുതി ശർമ്മയ്ക്ക് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് അങ്കിത അഗര്‍വാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വര്‍മ്മയും നേടി. യോഗ്യത പട്ടികയിൽ ആകെ 685 ഉദ്യോഗാർത്ഥികളാണുള്ളത്.(upsc civil service result)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി യ്ക്കാണ്. ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന്‍ -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ് പിള്ള- 51, അഖില്‍ വി മേനോന്‍- 66 എന്നിവരാണ് റാങ്ക് നേടിയ മറ്റ് മലയാളികള്‍. ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
സിവിൽ സർവീസ് പരീക്ഷാ വിജയികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിൻ്റെ വികസനത്തിൻ്റെ നിർണായക ഘട്ടത്തില്‍ പങ്കാളികളാകുന്ന യുവാക്കൾക്ക് അഭിനന്ദനങ്ങളെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ.
Story Highlights: upsc civil service result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here