Advertisement

കള്ളവോട്ട്: ആല്‍ബിന് ഇടതുമുന്നണിയുമായി ബന്ധമെന്ന് പൊലീസ്

May 31, 2022
3 minutes Read

പൊന്നുരുന്നിയില്‍ കള്ളവോട്ടിന് ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്‍ കസ്റ്റഡിയില്‍. ഇയാള്‍ക്ക് എല്‍ഡിഎഫുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. പ്രിസൈഡിംഗ് ഓഫിസറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇയാള്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. (Fraudulent vote: Police say Albin has links with the Left Front)

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ സജ്ജീകരണമൊരുക്കിയെന്ന പ്രഖ്യാപനങ്ങള്‍ക്കിടെയാണ് പൊന്നുരുന്നിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമം നടന്നെന്ന റിപ്പോര്‍ട്ട് പുറത്തെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പൊന്നുരുന്നിയില്‍ ബൂത്ത് നമ്പര്‍ 66ല്‍ കള്ളവോട്ട് ചെയ്യാനുള്ള ശ്രമമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞത്. ടി എം സഞ്ജു എന്നയാളുടെ പേരിലാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ശ്രമം നടത്തിയയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം നടന്നത്. സീരിയല്‍ നമ്പര്‍ 183 ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ട് ചെയ്യാനെത്തിയത് മറ്റൊരാളാണെന്ന് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുകയായിരുന്നു. സംശയം തോന്നിയ യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ഇയാളോട് വീട്ടുപേരും മാതാപിതാക്കളുടെ പേരുകളും ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സാധിക്കാതെ വന്നതോടെയാണ് കള്ളവോട്ടിന് ശ്രമിച്ചയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

കനത്ത പോളിംഗാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. പോളിംഗ് 60 ശതമാനം കടന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 11,19,191 പേരാണ് ഇതുവരെ വോട്ട് ചെയ്തത്.

Story Highlights: Fraudulent vote: Police say Albin has links with the Left Front

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top