ജോ ജോസഫിന്റെ വ്യാജ വിഡിയോ കേസ്: മൂന്ന് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി
ജോ ജോസഫിന്റെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസില്‍ മൂന്നു പേരില്‍ അറസ്റ്റില്‍. അരൂക്കുറ്റി സ്വദേശി നൗഫല്‍, അബ്ദുള്‍ ലത്തീഫ്, നസീര്‍ എന്നിവരാണ് അറസ്റ്റിലായത്.
നൗഫലിന് നസീറാണ് വീഡിയോ കൈമാറിയത്. നൗഫല്‍ പിന്നീട് ഇന്ന് അറസ്റ്റിലായ അബ്ദുള്‍ ലത്തീഫിന് വിഡിയോ നല്‍കിയെന്നും പൊലീസ് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവാണ് നൗഫല്‍ എന്നും തൃക്കാക്കര പൊലീസ് പറഞ്ഞു.
രാവിലെ ഒന്‍പത് മണിയോടെ പോളിംഗ് സജീവമായി തുടങ്ങുമ്പോഴായിരുന്നു കൊച്ചി പൊലീസ് നിര്‍ണ്ണായകമായ കസ്റ്റഡി വിവരം പുറത്തുവിട്ടത്. മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂര്‍ സ്വദേശി അബ്ദുള്‍ ലത്തീഫിനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി എന്ന വിവരമാണ് പുറത്തുവന്നത്. ഇയാളാണ് വീഡിയോ അപ്ലോഡ് ചെയ്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് അനുഭാവിയാണെന്നും ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി.
Story Highlights: Jo Joseph’s fake video case: Three more arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here