തൃക്കാക്കര വോട്ടെടുപ്പിന് സജ്ജം; മോക് പോളിങ് തുടങ്ങി

ഉപതെരഞ്ഞെടുപ്പിന് കളത്തിലിറങ്ങിയ തൃക്കാക്കരയിൽ മോക് ട്രയൽ ആംരഭിച്ചു. രാവിലെ ആറുമണിയോടെയാണ് മോക് പോളിങ്ആരംഭിച്ചത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വോട്ടെടുപ്പിനായി തൃക്കാക്കര സജ്ജമാണ്. തൃക്കാക്കരയുടെ ഇനിയുള്ള നാല് വർഷത്തെ ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത് രണ്ടുലക്ഷത്തോളം വോട്ടർമാരാണ്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്.
രാവിലെ ഏഴ് മുതൽ വോട്ടെടുപ്പ് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ടിന് സാധ്യതയുണ്ടെന്ന യുഡിഎഫ് നേതൃത്വത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബൂത്തുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Read Also: ഒരു മാസം നീണ്ട പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കൂടുതൽ ബൂത്തുകൾ വരുന്ന ഇടങ്ങളിൽ മൈക്രോ ഒബ്സർവർമാരേയും പ്രത്യേക പൊലീസ് പട്രോളിങ് സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. മണ്ഡലത്തിൽ നിലവിൽ പ്രശ്നബാധിത ബൂത്തുകളോ, പ്രശ്നസാധ്യതാ ബൂത്തുകളോ ഇല്ലെങ്കിലും അതീവ സുരക്ഷയാണ് മണ്ഡലത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
Story Highlights: moc polling started in thrikkakkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here