Advertisement

‘വി.ഡി.സതീശൻ മാപ്പ് പറഞ്ഞ് ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകണം’ : പി രാജീവ്

May 31, 2022
0 minutes Read
p rajeev about jo joseph fake video

തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി.രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിൻ്റെ ഉത്ഭവം യുഡിഎഫ് ആണെന്ന് തെളിഞ്ഞെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ വി .ഡി.സതീശൻ മാപ്പ് പറഞ്ഞ് വോട്ട് ഇടതു മുന്നണിയ്ക്ക് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകണമെന്നും പി രാജീവ് പറഞ്ഞു.

ജോ ജോസഫിന്റെ വ്യാജ വിഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോൾ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാൾ ലീഗ് അനുഭാവിയാണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം.

ഇന്നലെ രാത്രിയാണ് അബ്ദുൽ ലത്തീഫിനെപ്പറ്റി പൊലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ പൊലീസ് ഉടൻ കൊച്ചിയിലേക്ക് കൊണ്ടുവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top