‘എന്റെ കേരളം മെഗാമേള’, ശ്രദ്ധാ കേന്ദ്രമായി പൊലീസ് ഫോറന്‍സിക് ലാബ്

സന്ദര്‍ശകര്‍ക്ക് പുത്തന്‍ അനുഭവം നല്‍കുകയാണ് കനകക്കുന്ന് മേളയിലെ കേരള പൊലീസിന്റെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി വിഭാഗം. അവ്യക്തമായ കയ്യക്ഷരം വായിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന ഇലക്ട്രോസ്റ്റാറ്റിക് ഡിറ്റക്ഷന്‍ അപ്പാരറ്റസിന്റെ (എസ്ഡാ) പ്രവര്‍ത്തനം, അദൃശ്യമായ രക്തക്കറ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ബെന്സിലിന് ടെസ്റ്റ്, ലഹരിവസ്തുക്കളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഡ്രഗ് സ്പോട്ട് ടെസ്റ്റ്, കൈക്കൂലി കേസുകള്‍ തെളിയിക്കുന്ന ഫിനോഫ്തലീന്‍ ടെസ്റ്റ് എന്നിങ്ങനെ തത്സമയ പരീക്ഷണങ്ങള്‍ക്ക് ഇവിടെ അവസരം ഒരുക്കുന്നു.
ഫിംഗര്‍ പ്രിന്റ് ബ്യുറോ, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്ക്വാഡ്, സൈബര്‍ഡോം ആന്‍ഡ് ഡ്രോണ്‍ ഫോറന്‍സിക് ലാബ്, ടെലി കമ്മ്യൂണിക്കേഷന്‍ ലാബ്, പോല്‍ ആപ്പ്, ആംസ് ആന്‍ഡ് അമ്മ്യൂണിഷന്‍ വിഭാഗം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ശിശുസൗഹൃദ പൊലീസ് സ്റ്റേഷന് എന്നീ വിഭാഗങ്ങളും കേരള പൊലീസിന്റെ സ്റ്റാളില്‍ അണിനിരന്നിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനുള്ള അവസരം കൂടിയാണ് ഇതിലൂടെ സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.
Story Highlights: police forensic lab as focus of attention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here