‘ഇടത് തേരോട്ടം 99ല്‍ അവസാനിപ്പിക്കും’: പ്രതീക്ഷ വര്‍ധിച്ചെന്ന് ഉമ തോമസ്

ഇടത് തേരോട്ടം 99ല്‍ നിര്‍ത്തിക്കുമെന്ന് തൃക്കാക്കരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. വിജയം സുനിശ്ചിതമാണ്. സാഹചര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്നും ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഉമ തോമസ്. (Uma Thomas says hope has increased)
തൃക്കാക്കരയിലെ ജനങ്ങളുടെ മനസിന്റെ അംഗീകാരം തനിക്ക് ലഭിക്കുമെന്ന് ഉമ തോമസ് പറഞ്ഞു. പി ടി തോമസിന്റെ അനുഗ്രഹം തന്നോടൊപ്പമുണ്ടെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം 67 ശതമാനം പേരാണ് വോട്ടെടുപ്പിനെത്തിയത്. ഒടുവില്‍ ലഭിക്കുന്ന ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,31,972 പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്.
തെങ്ങോട് ഗവ. എച്ച്എസ്എസിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തിരിക്കുന്നത്. 77.30 വോട്ടുകളാണ് ഇവിടെ പോള്‍ ചെയ്യപ്പെട്ടത്. ചമ്പക്കര സെന്റ് ജെയിംസ് സ്കൂളാണ് രണ്ടാമത്. ഇവിടെ 77.03 ശതമാനം വോട്ടും പോള്‍ ചെയ്യപ്പെട്ടു.
Story Highlights: Uma Thomas says hope has increased
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here