’10 തവണ എടികെയോട് കളിച്ചാൽ ഒരു തവണയേ ഗോകുലം ജയിക്കൂ’; ഇഗോർ സ്റ്റിമാച്

10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്ന് ഇന്ത്യൻ പരിശീകൻ ഇഗോർ സ്റ്റിമാച്. ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.
“ഐലീഗിൽ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാൽ, 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല. ഗോകുലം പരിശീലകൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കാൻ യോഗ്യരാണെന്ന് പറയും. അതിൽ അത്ഭുതം ഇല്ല.”- സ്റ്റിമാച് പറഞ്ഞു.
എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള കെ മോഹൻ ബഗാനെ തകർത്തത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ടഗോൾ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.
Story Highlights: gokulam kerala atk mohun bagan igor stimac
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here