52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്

52 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിൽ ബിജെപി നേതാവിനെതിരെ കേസ്. മുംബൈ പൊലീസിൻ്റെ എക്കണോമിക് ഒഫൻസസ് വിങ് ആണ് ബിജെപി നേതാവ് മോഹിത് കംബോജിനെനെതിരെ കേസെടുത്തത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജരുടെ പരാതിയ്ക്ക് പിന്നാലെയാണ് കേസ്. ഒരു കമ്പനിയുടെ മൂന്ന് ഡയറക്ടർമാരിൽ ഒരാളായ കംബോജ് 52 കോടി രൂപ വായ്പ എടുത്തിട്ട് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് പരാതി.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് മോഹിത് ആരോപിച്ചു. നേരത്തെ ഒത്തുതീർപ്പാക്കിയ സംഭവമാണ് ഇതെന്നും തന്നെ ഭയപ്പെടുത്താനാണ് ഉദ്ദേശമെങ്കിൽ നിങ്ങൾക്ക് തെറ്റി എന്നും മോഹിത് ട്വീറ്റ് ചെയ്തു. താൻ കോടതിയെ സമീപിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
Story Highlights: police BJP leader Mohit Kamboj bank fraud
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here