Advertisement

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; ഡിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്

June 1, 2022
0 minutes Read

പിണറായി മമ്പറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍എസ്എസ് ആക്രമണം. കണ്ണൂര്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ഡിസിസി സെക്രട്ടറി പൊന്നമ്പത്ത് ചന്ദ്രന്‍, വേങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മിഥുന്‍ മറോളി, സെക്രട്ടറി പ്രയാഗ് പ്രദീപന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പടിഞ്ഞിറ്റമുറ്റി മേത്തട്ട മുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപത്താണ് ആക്രമണം ഉണ്ടായത്.

ആക്രമിച്ചവരില്‍ ഇരുപതോളം പേര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ മൂവരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ക്രമിനല്‍ പശ്ചാത്തലമുളള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി കൊടുത്തിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top