കശ്മീരിൽ ബാങ്ക് മാനേജരെ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ബാങ്ക് മാനേജർ ഭീകരരുടെ വെടിയേറ്റ് മരിച്ചു. ഇലാഹി ദേഹതി ബാങ്ക് മാനേജറായ രാജസ്ഥാൻ സ്വദേശി വിജയ്കുമാറാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ വിജയ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുകയാണ്.
ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. രാവിലെയോടെ ബാങ്കിൽ അതിക്രമിച്ച് കടന്ന ഭീകരർ വിജയ്കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്. ചൊവ്വാഴ്ച കുൽഗാം ജില്ലയിൽ ഒരു കുടിയേറ്റ കശ്മീരി പണ്ഡിറ്റ് അധ്യാപികയെ ഭീകരർ വെടിവച്ചു കൊന്നിരുന്നു.
അതേസമയം, കശ്മീരിൽ ജോലി ചെയ്യുന്ന ഹിന്ദു സമുദായത്തിൽപ്പെട്ട ആളുകൾ ജമ്മുവിൽ പ്രതിഷേധ പ്രകടനം നടത്തുകയും, സമുദായത്തിലെ അംഗങ്ങൾക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Story Highlights: Bank manager from Rajasthan shot dead by terrorists in J-K’s Kulgam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here