പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ടുകൾക്ക് എൻഇഎഫ്ടി സൗകര്യം; ഇനി ഇന്റർനെറ്റ്, മൊബൈൽ ബാങ്കിംഗ് വഴി പണമിടപാട് നടത്താം

പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപയോക്താക്കൾക്ക് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) സൗകര്യം ഏർപ്പെടുത്തി. ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളും ഇതര ബാങ്ക് അക്കൗണ്ടുകളും തമ്മിൽ പണമിടപാട് നടത്താൻ ഇത് സഹായമാകും. പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ട് പദ്ധതികളിലെ നിക്ഷേപങ്ങളും ഇതോടെ വേഗത്തിലാകും. (neft post office accounts)
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യാ സമൃദ്ധി അക്കൗണ്ട് (എസ്എസ്എ) എന്നിവയിൽ നിന്നുള്ള എൻഇഎഫ്ടി ഇൻവാർഡ് റെമിറ്റൻസ് ഇതിലൂടെ അനുവദിക്കും. സേവിങ്ങ്സ് ബാങ്ക് ഒഴികെയുള്ള അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമ്പോൾ, ഉപയോക്താക്കളുടെ പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടുകളിൽ ക്രഡിറ്റാവുകയോ പോസ്റ്റ് ഓഫീസ് / ഇന്റർനെറ്റ് ബാങ്കിംഗ് / മൊബൈൽ ബാങ്കിംഗ് വഴി ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഔട്ട് വാർഡ് എൻഇഎഫ്ടി നൽകുകയോ ചെയ്യാം. എല്ലാ ശാഖകൾ/ പോസ്റ്റ് ഓഫീസുകൾക്കും ഒറ്റ ഐഎഫ്എസിസി കോഡാണ് ഉണ്ടായിരിക്കുക. – IPOS0000DOP. പോസ്റ്റ് ഓഫീസുകളുടെ പതിവ് ഇടപാട് സമയങ്ങളിൽ എൻഇഎഫ്ടി സൗകര്യം ലഭ്യമായിരിക്കും.
Read Also: കെ.കെയുടെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഇന്ത്യാ പോസ്റ്റ് ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഔട്ട് വാർഡ് എൻഇഎഫ് ടി ഇടപാട് സാധ്യമാകും. രജിസ്റ്റർ ചെയ്യാത്ത പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് ബാങ്ക് ഉപയോക്താക്കൾക്ക് നിശ്ചിത രജിസ്ട്രേഷനുശേഷം എൻഇഎഫ്ടി സൗകര്യം ലഭ്യമാകും.
ചാർജ്ജും പരിധിയും
10,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 2.50 രൂപയും ജിഎസ്ടിയും
10,000 രൂപയ്ക്കും ഒരു ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകൾക്ക് 5 രൂപയും ജിഎസ്ടിയും
ഒരു ലക്ഷം രൂപയ്ക്കും രണ്ട് ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകൾക്ക് 15 രൂപയും ജിഎസ്ടിയും
രണ്ട് ലക്ഷം രൂപയുടെ മുകളിലുള്ളതും പരമാധി അയക്കാവുന്നതിന് താഴെയുള്ള ഇടപാടുകൾക്ക് 25 രൂപയും ജിഎസ്ടിയും
ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഔട്ട്വാർഡ് എൻഇഎഫ്ടി ഇടപാടുകൾക്ക് ചാർജ്ജ് ഈടാക്കില്ല. ചുരുങ്ങിയ ഇടപാട് തുക ഒരു രൂപയും പരമാവധി ഇടപാട് തുക 15 ലക്ഷവുമാണ്. ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള ഒറ്റത്തവണ ഔട്ട്വാർഡ് എൻഇഎഫ്ടി ഇടപാടിന്റെ പരിധി രണ്ട് ലക്ഷം രൂപയാണ്. ഒരു ദിവസം അഞ്ച് ഇടപാടുകൾ മാത്രം നടത്താം. ഇ-ബാങ്കിംഗ്, എം-ബാങ്കിംഗ് വഴിയുള്ള പ്രതിദിന ഔട്ട്വാർഡ് എൻഇഎഫ്ടി ഇടപാടിന്റെ പരിധി 10 ലക്ഷമാണ്.
തട്ടിപ്പുസാധ്യതകൾ കണക്കിലെടുത്ത് ഇ-ബാങ്കിംഗിനും എം-ബാങ്കിംഗിനും സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 8 മണിമുതൽ രാത്രി എട്ട് മണി വരെയുള്ള ഔട്ട്വാർഡ് എൻഇഎഫ്ടിയുടെ പരമാവധി ഇടപാട് തുക രണ്ട് ലക്ഷമായും നിജപ്പെടുത്തി.
Story Highlights: neft post office savings accounts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here