കപ്പലിൽ നാവികന് ഹൃദയാഘാതം; രക്ഷകരായി ദുബായ് പൊലീസ്

ചരക്ക് കപ്പലിൽവച്ച് ഹൃദയാഘാതം സംഭവിച്ച പോളണ്ട് സ്വദേശിയായ നാവികനെ ദുബായ് പൊലീസിന്റെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ദുബായ് തീരത്തുനിന്ന് 28 മൈൽ അകലെയുള്ള കപ്പലിലേക്ക് ഹെലികോപ്റ്റർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കപ്പലിൽ ഒരാൾക്ക് ഹൃദയാഘാതം സംഭവിച്ചെന്നും അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ഇടപെടൽ. തുടർന്ന് ജെബൽ അലിഓപ്പറേഷൻസ് സെന്ററിലെ നിരീക്ഷണ ടവറിന്റെ സഹായത്തോടെയാണ് ചരക്ക് കപ്പലിന്റെ സ്ഥാനം കണ്ടെത്തുന്നത്.
Read Also: കപ്പലിനുള്ളിൽ വച്ചു ഹൃദയാഘാതം; നാവികനെ എയർലിഫ്റ്റ് ചെയ്തു രക്ഷിച്ചു പൊലീസ്…
ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസിൽ നിന്നുള്ള പൈലറ്റുമാരും മെഡിക്കൽ ജീവനക്കാരുമടങ്ങുന്ന സംഘം ഹെലികോപ്റ്ററിൽ രക്ഷാദൗത്യത്തിനായി പുറപ്പെട്ടു. എയർ ലിഫ്റ്റ് ചെയ്തശേഷം നാവികന് പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് ചികിത്സയ്ക്കായി റാഷിദ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Polish sailor airlifted to Dubai hospital after suffering heart attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here