Advertisement

എല്ലാ ഫോർമാറ്റിലും ഒന്നാമത് എത്തുകയാണ് ലക്ഷ്യം: ബാബർ അസം

June 3, 2022
1 minute Read

ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിലും ഒന്നാമത് എത്തുകയാണ് ലക്ഷ്യമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം. കളിക്കാരനെന്ന നിലയിൽ അതാണ് ലക്ഷ്യം. അതിനായി കഠിനാധ്വാനം ചെയ്യുകയും ശ്രദ്ധ ഉണ്ടാവുകയും വേണമെന്ന് അസം കൂട്ടിച്ചേർത്തു. ഐസിസി വെബ്‌സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് അസമിൻ്റെ വെളിപ്പെടുത്തൽ.

“ഒരു കളിക്കാരനെന്ന നിലയിൽ എല്ലാ ഫോർമാറ്റുകളിലും ഒന്നാമനാവുക എന്നതാണ് സ്വപ്നം. അതിനായി ശ്രദ്ധ ഉണ്ടാവുകയും കഠിനാധ്വാനം ചെയ്യുകയും വേണം. ഒന്നോ രണ്ടോ ഫോർമാറ്റുകളിൽ മികച്ച കളിക്കാരനാകുന്നതുപോലെയല്ല. മൂന്ന് ഫോർമാറ്റുകളിലും ഒന്നാമനാവണമെങ്കിൽ ഫിറ്റ് ആയിരിക്കുകയും കൃത്യമായ പാതയിലായിരിക്കുകയും വേണം. തുടരെ മത്സരങ്ങൾ നടക്കുകയാണ്. ഇടവേള ലഭിക്കാറില്ല. അതിനായി നിങ്ങൾ നല്ല ഫിറ്റായിരിക്കണം. അതിനാണ് എൻ്റെ തയ്യാറെടുപ്പ്. വൈറ്റ് ബോളിൽ അത് നന്നായി പോകുന്നു. ടെസ്റ്റിലും അത് ചെയ്യാനാവുമെന്ന് വിശ്വസിക്കുന്നു.”- അസം പറഞ്ഞു.

Story Highlights: babar azam interview icc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top