Advertisement

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മാനേജ്മെന്റ് വിളിച്ച ചർച്ച ബഹിഷ്കരിച്ച് യൂണിയനുകൾ

June 3, 2022
1 minute Read

കെ.എസ്.ആര്‍.ടിസിയിലെ ശമ്പള ചര്‍ച്ച ബഹിഷ്‌കരിച്ച് യൂണിയനുകള്‍. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കാനാകില്ലെന്ന് മാനേജ്‌മെന്റ് നിലപാടെടുത്തതോടെ വീണ്ടും സമരം തുടങ്ങുമെന്ന് സി.ഐ.ടിയുവും, ഐ.എന്‍.ടി.യു.സിയും, ബി.എം.എസും അറിയിച്ചു. ആറാം തീയതി മുതല്‍ ഡിപ്പോകളിലും ചീഫ് ഓഫീസിന് മുന്നിലും ഭരണപ്രതിപക്ഷ സംഘടനകള്‍ അനിശ്ചിതകാല സമരം തുടങ്ങും. മാനേജ്‌മെന്റിന്റേത് ധിക്കാരപരമായ നിലപാടെന്നും സംഘടനകള്‍ കുറ്റപ്പെടുത്തി

കെ.എസ്.ആര്‍.ടി.സി.യില്‍ മെയ് മാസത്തെ ശമ്പള വിതരണവും പ്രതിസന്ധിയില്‍ തന്നെ. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന ആവശ്യം മാനേജ്‌മെന്റ് നിരസിച്ചതോടെ ചര്‍ച്ച ബഹിഷ്‌കരിച്ച് സംഘടനകള്‍ സമരം പ്രഖ്യാപിച്ചു. ശമ്പളത്തിന് പണം സര്‍ക്കാരില്‍ നിന്ന് വാങ്ങിക്കൊണ്ടുവരാന്‍ പറയുന്ന ധിക്കാര സമീപനമാണെന്ന് മാനേജ്‌മെന്റിന് എന്ന് സി.ഐ.ടി.യു തുറന്നടിച്ചു.

ശമ്പളം മനപൂര്‍വം വൈകിപ്പിക്കുന്നുവെന്നും പണിമുടക്കിലേക്ക് യൂണിയനുകളെ തള്ളിവിടുകയാണെന്നും ഐ.എന്‍.ടി.യു.സിയും, വരുമാനം ഉണ്ടായിട്ടും ശമ്പളം നല്‍കാത്തതില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.എം.എസും പറഞ്ഞു. ഈമാസം ആറാം തീയതി മുതല്‍ സി.ഐ.ടി.യു സംസ്ഥാന വ്യാപകമായി ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ഐ.എന്‍.ടി.യു.സി ചീഫ് ഓഫീസിന് മുന്നിലും അനിശ്ചിതകാല സമരം തുടങ്ങും. പതിനഞ്ചാം തീയതിക്ക് ശേഷം ശമ്പളം നല്‍കാമെന്ന നിലപാടാണ് മാനേജ്‌മെന്റിന് ഉള്ളത്. സര്‍ക്കാരിനോട് ആവശ്യപ്പെട്ട ധനസഹായം ലഭിക്കുമോ എന്ന കാര്യത്തിലും തീരുമാനം ആയിട്ടില്ല.

Story Highlights: ksrtc crisis, Unions boycott talks called by management

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top