Advertisement

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫിന് മേൽക്കൈ; എൽഡിഎഫിനും ബിജെപിക്കും സമാസമം

June 3, 2022
0 minutes Read
postal votes udf leads

പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് വോട്ടെണ്ണൽ ഇവിഎം മെഷീനുകളിലേക്ക് കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ രണ്ട് വോട്ടുകൾ എൽഡിഎഫിനും രണ്ട് വോട്ടുകൾ ബിജെപിക്കും ലഭിച്ചു. മൂന്ന്മൂ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. വോട്ടുകൾ അസാധുവായി.

ഇലക്ട്രോണിക് വോട്ടുകൾ എണ്ണുമ്പോൾ തുടക്കം മുതൽ തന്നെ ഉമാ തോമസ് ലീഡ് നിലനിർത്തുകയാണ്. 77 വോട്ടുകളുടെ ലീഡാണ് സ്ഥാനാർത്ഥിക്കുള്ളത്. യുഡിഎഫ് സ്വാധീന മേഖലകളിലെ വോട്ടുകളാണ് നിലവിൽ എണ്ണിക്കൊണ്ടിരിക്കുന്നത്.

തൃക്കാക്കരയിൽ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാൽ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാൻ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊൻതൂവലായ് മാറുകയും ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top