Advertisement

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ മനോഹര ചിത്രങ്ങള്‍ കാണാം

June 3, 2022
1 minute Read

എലിസബത്ത് രാജ്ഞി പല തവണ ഇന്ത്യാ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷത്തിന് ശേഷം നടന്ന ആദ്യ സന്ദര്‍ശനം മനോഹരമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ മരണത്തിന് 13 വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള എലിസബത്ത് രാജ്ഞിയുടെ സന്ദര്‍ശനത്തില്‍ ഗാന്ധി സ്മൃതിക്ക് മുന്നില്‍ പാദരക്ഷകളഴിച്ച് പകരം ചുവന്ന വെല്‍വെറ്റ് സ്ലിപ്പറുകള്‍ ധരിച്ചാണ് ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം സ്മാരകത്തില്‍ പ്രവേശിച്ചത്.

എലിസബത്ത് രാജ്ഞിയ്ക്ക് ഇന്ത്യയില്‍ ലഭിച്ച ആദ്യ രാജകീയ സ്വീകരണം ആ സന്ദര്‍ശനത്തിലുണ്ടായിരുന്നു. അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഉപരാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ എന്നിവരായിരുന്നു ഡല്‍ഹി വിമാനത്താവളത്തില്‍ എലിസബത്തിനെയും ഫിലിപ്പിനെയും സ്വീകരിച്ചത്.

എലിസബത്ത് രാജ്ഞിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ ചിത്രങ്ങള്‍ കാണാം;

Story Highlights: Queen Elizabeth visited India images

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top