കരുത്ത് തെളിയിച്ച് ഉമ തോമസ്; യുഡി എഫ് ക്യാമ്പിൽ ആഘോഷം

തൃക്കാക്കരയിൽ യുഡിഎഫ് അനുകൂല ട്രെൻഡ്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്. നഗരത്തിൽ യുഡി എഫ് അനൂകൂല മുന്നേറ്റമാണ് നടക്കുന്നത്. യുഡി എഫ് ക്യാമ്പിൽ ഇതിനോടകം ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും മുദ്രാവാക്യം വിളികളെല്ലാം ആരംഭിച്ചു.
വോട്ടെണ്ണൽ മൂന്നാം റൗണ്ടിലെത്തുമ്പോൾ യുഡിഎഫിന്റെ ഉമാ തോമസ് കരുത്ത് തെളിയിച്ചിരിക്കുകയാണ്. പി.ടി തോമസിന് ലഭിച്ചതിനേക്കാൾ ഇരട്ടി ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.
നിലവിൽ ഇരുപതിനായിരത്തോളം വോട്ടുകളാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിന്റെ വോട്ടുകൾ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. എൻഡിഎയുടെ വോട്ട് ആയിരം കടന്നു.
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
തൃക്കാക്കരയില്‍ ജയം ഉറപ്പിക്കേണ്ടത് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും അഭിമാന പ്രശ്‌നമാണ്. പൊന്നാപുരം കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മണ്ഡലം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും. നൂറ് തികയ്ക്കാന്‍ കിട്ടുന്ന ഒരു സീറ്റ് മുഖ്യമന്ത്രിയുടെ കിരീടത്തിലെ പൊന്‍തൂവലായ് മാറുകയും ചെയ്യും.
Story Highlights: Thrikkakara election Celebration at the UDF camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here