അവശേഷിക്കുന്ന ബൂത്തുകള്‍ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങള്‍; ഉമ ജയമുറപ്പിച്ചെന്ന് പറയാന്‍ കാരണം ഇതാണ്

എല്‍ഡിഎഫിനെ ഒരിക്കല്‍ പോലും ലീഡ് ഉയര്‍ത്താന്‍ അനുവദിക്കാതെയാണ് യുഡിഎഫ് പടയോട്ടം തുടരുന്നത്. ഇനിയും മഹാത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല എന്ന വിലയിരുത്തലില്‍ സിപിഐഎം നേതൃത്വം തോല്‍വി സമ്മതിച്ചുകഴിഞ്ഞു.
അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാന്‍ സാധ്യത പോലും ഇനി എണ്ണാനുള്ള ബൂത്തുകള്‍ അവശേഷിപ്പിക്കുന്നില്ല. എട്ടാം റൗണ്ടില്‍ എണ്ണുന്ന പനമ്പിള്ളി നഗര്‍. കടവന്ത്ര ,തൃക്കാക്കര ,കരമക്കാട് ,കൊല്ലംകുടിമുഗള്‍ പ്രദേശങ്ങള്‍ യുഡിഎഫ് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നയിടങ്ങളാണ്. ഒമ്പതാം റൗണ്ട് തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്.
പത്ത് എല്‍ ഡി എഫിനും യുഡിഎഫും ഒരുപോലെ സ്വാധീന മേഖലയുള്ള ബൂത്തുകളാണ്. .ആയിരത്തില്‍ താഴെയായിരുന്നു മുമ്പ് യുഡിഎഫ് ലീഡ്.
11-ാം റൗണ്ടില്‍ എല്‍ഡിഎഫിന് നേരിയ പ്രതീക്ഷയുണ്ട്.
കുന്നത്തുചിറ ,വല്യാട്ടു മുഗള്‍ ,തെങ്ങോട് ,തുതിയൂര്‍ തുടങ്ങിയവ എല്‍ഡിഎഫിനൊപ്പം നിന്നേക്കാം. അവസാന റൗണ്ടില്‍ എട്ട് ബൂത്തുകള്‍ മാത്രമാണുള്ളത്. അവിടെ മഹാത്ഭുതങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.
Story Highlights: uma thomas is about to win in thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here