100% ആത്മാർത്ഥതയോടെ പ്രവർത്തിക്കും, വിജയം പി ടിയുടെ പ്രവർത്തന ഫലം; ഉമ തോമസ്

തൃക്കാക്കരയിലെ വിജയം പിടിയുടെ പ്രവർത്തന ഫലം ഉമ തോമസ്. ചരിത്ര വിജയം സമ്മാനിച്ചതിന് നന്ദി. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരം ആയിരുന്നില്ല, പിണറായിയും കൂട്ടരും യുഡി എഫിനെതിരെ നടത്തിയ പോരാട്ടമായിരുന്നു. അത് മനസിലാക്കി തൃക്കാക്കരക്കാർ കൃത്യമായത് തെരെഞ്ഞെടുത്ത് വിജയം സമ്മാനിച്ചു. മുതിർന്ന നേതാക്കാളും പ്രവർത്തകരും എന്റെ ഒപ്പം നിന്നു. യു ഡിഎഫിന്റെ ഉജ്വലവിജയമാണിത്. ഈ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ് യുഡിഎഫിന്റെ വിജയമെന്ന് ഉമ തോമസ് പ്രതികരിച്ചു.
ജനപക്ഷപരമായ വികസനം തന്നെയാണ് വേണ്ടതെന്ന് ഒരിക്കൽകൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. പി ടി എത്രമാത്രമായിരുന്നു അവരുടെ മനസിലെന്ന് തെളിയിക്കുന്നതായിരുന്നു ജനവിധി. സർക്കാരിനെ 99 ൽ നിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പറഞ്ഞിരുന്നു, അത് പാലിച്ചുവെന്ന് ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വിജയം ഭരണകൂടത്തിനെതിരെയുള്ള മറുപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.
Read Also: കോണ്‍ഗ്രസിന്റെ ഏക വനിതാ എംഎല്‍എയായി ഉമ തോമസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയം എൽഡിഎഫിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. എൽഡിഎഫിനെതിരെ 24300 വോട്ടുകൾക്കാണ് യുഡിഎഫിൻ്റെ ജയം. വോട്ടെണ്ണലിന് തൊട്ടുമുൻപ് വരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്ന എൽഡിഎഫ് പലതവണ തങ്ങൾ സെഞ്ചുറിയടിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. തൃക്കാക്കരയിൽ സിക്സറടിച്ച് സെഞ്ചുറി തികയ്ക്കുമെന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫ് പക്ഷേ, ഗോൾഡൻ ഡക്കിൽ പുറത്തായി. ഒരു ബൂത്തിൽ പോലും ലീഡ് നേടാനായില്ലെന്ന് മാത്രമല്ല, ഭീമമായ പരാജയവും ജോ ജോസഫിന് നേരിടേണ്ടിവന്നു.
Story Highlights: Uma Thomas on Thrikkakara bypoll
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here