‘പി.ടി തൻ പ്രിയതമയ്ക്ക് മിന്നും വിജയം, നന്ദി നാട്ടുകാരേ’; വിജയ ഗാനവും ഹിറ്റ്

തൃക്കാക്കരയിൽ യുഡിഎഫ് കരതൊടുമോ എന്ന സംശയം ആർക്ക് ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫ് ക്യാമ്പിന് ഉണ്ടായിരുന്നില്ല. ഫലം വരും മുൻപേ പുറത്തിറക്കിയ വിജയ ഗാനം പാഴായില്ല. ഗാനത്തിലെ വരികൾ പോലെ തന്നെ പി.ടി തൻ പ്രിയതമയ്ക്ക് മിന്നും വിജയം സ്വന്തമായി. ( uma thomas victory song )
ദലേർ മെഹന്ദിയുടെ ബോലോ താരാരാ എന്ന ഗാനത്തിന്റെ പാരടിയാണ് വിജയഗാനമായി പുറത്തിറക്കിയത്. അബ്ദുൾ ഖാദർ കാക്കനാടാണ് ഗാനത്തിന്റെ വരികൾ എഴുതിയത്. ഷബീർ നീറുങ്കൽ, ലിജി ഫ്രാൻസിസ് എന്നിവരാണ് ഗാനം ആലപിച്ചത്.
‘തൃക്കാക്കരയിലെ വോട്ടെണ്ണും മുമ്പേ ആഹ്ലാദ പ്രകടനത്തിന് ഉപയോഗിക്കാനുള്ള ഗാനവും റെഡി…ഉമ തോമസ് വിജയിക്കുമെന്ന കാര്യത്തിൽ തൃക്കാക്കരയിലെ യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ”ബോലോ തരാ രാരാ” എന്ന പഞ്ചാബി ഗാനത്തിന്റെ ഈണത്തിൽ നാളെത്തേക്ക് മുൻകൂട്ടിയൊരുക്കിയ വിജയഗാനമിതാ’- അബ്ദുൾ ഖാദർ കാക്കനാട് ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഉമയ്ക്കൊപ്പം ഗാനത്തേയും കേരളം ഏറ്റെടുത്ത് കഴിഞ്ഞു.
Story Highlights: uma thomas victory song
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here