നീണ്ടകര ഹാർബറിൽ മിന്നൽ പരിശോധന; 500 കിലോ പഴകിയ മത്സ്യം പിടികൂടി

കൊല്ലം നീണ്ടകര ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന. മീൻപിടിത്ത ബോട്ടിൽ നിന്ന് 500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. രാസവസ്തു സാന്നിധ്യം കണ്ടെത്താൻ മത്സ്യത്തിന്റെ സാമ്പിൾ ശേഖരിച്ചു. ബോട്ടിലെ സ്റ്റോറിലാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ഓപ്പറേഷൻ മത്സ്യയുടെ ഭാഗ്യമായാണ് മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ 3.30 ന് ബോട്ടുകൾ നങ്കൂരമിടുന്നതിന് മുൻപായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്‌ക്കെത്തിയത്. ഈ പരിശോധനയിലാണ് മത്സ്യ ബന്ധന ബോട്ടുകളുടെ ഉൾഭാഗത്തെ അറയിൽ സൂക്ഷിച്ചിരുന്ന 500 കിലോയോളം പഴകിയയ മത്സ്യങ്ങൾ കണ്ടെത്തിയത്. അയല ഇനത്തിൽപ്പെട്ട മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.
Read Also: മത്സ്യഫെഡിലെ അഴിമതി, കുറ്റക്കാരെ കണ്ടെത്തണം: കേരള മത്സ്യത്തൊഴിലാളി ഫോറം
മത്സ്യം ബോട്ടിൽ നിന്ന് ലേലത്തിനായി ഇറക്കിയപ്പോഴായിരുന്നു പരിശോധിച്ചത്. പഴകിയതാണെന്ന് കണ്ടെത്തിയതോടെ ഫുഡ്ആൻഡ് സേഫ്റ്റി അസി. കമ്മിഷണർ എ സജിയുടെ നേതൃത്വത്തിൽ മത്സ്യം നശിപ്പിച്ചു. രണ്ട് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.
Story Highlights: 500 kg of stale fish seized from Neendakara Harbor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here