Advertisement

പള്ളിയുടെ വേദിയിൽ അല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടത് : ഫാദർ പോൾ തേലക്കാട്ട്

June 4, 2022
1 minute Read
father paul thelakkatt about thrikakkara election

തൃക്കാക്കരയിൽ നടന്നത് മതപരമായ തെരഞ്ഞെടുപ്പല്ലെന്ന് ഫാദർ പോൾ തേലക്കാട്ട്. തൃക്കാക്കരയിലേത് ജനാധിപത്യത്തിന്റെ വിജയമായിരുന്നുവെന്നും അദ്ദേഹം ട്വന്റിഫോറിനോട് വ്യക്തമാക്കി.

സർക്കാർ മതവുമായി പാലിക്കേണ്ട അകലം പാലിച്ചില്ലെന്നും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദി സൂക്ഷ്മമായി തെരഞ്ഞെടുക്കേണ്ടതായിരുന്നുവെന്നും ഫാദർ പറഞ്ഞു. പള്ളിയുടെ വേദിയിൽ അല്ല സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതെന്നും പോൾ തേലക്കാട്ട് ട്വന്റിഫോറിനോട് പ്രതികരിച്ചു.

തൃക്കാക്കരയിൽ സെക്കുലർ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉമ തോമസ് വോട്ട് അപേക്ഷിച്ചു. തൃക്കാക്കരയിലെ ജനങ്ങൾ വർഗീയമായി പെരുമാറുമെന്ന് ഇടത് മുന്നിയും ബിജെപിയും പ്രതീക്ഷിച്ചു. എന്നാൽ ജനങ്ങൾ പുലർത്തിയ പക്വതയാണ് തൃക്കാക്കരയിൽ കണ്ടത്. മതവും രാഷ്ട്രീയവും തമ്മിൽ ആരോഗ്യകരമായ അകലം പാലിക്കണമെന്നും ഫാദർ പോൾ തേലക്കാട്ട് പറഞ്ഞു.

Story Highlights: father paul thelakkatt about thrikakkara election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top