Advertisement

പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചടി; 4 മുന്‍ മന്ത്രിമാർ ബിജെപിയിൽ ചേര്‍ന്നു

June 4, 2022
3 minutes Read

പഞ്ചാബില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. നാല് മുന്‍മന്ത്രിമാര്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. മുന്‍മന്ത്രിമാരായ രാജ്കുമാര്‍ വെര്‍ക, ബല്‍ബീര്‍ സിങ് സിദ്ദു, ഗുര്‍പ്രീത് സിങ് കാങ്കര്‍, സുന്ദര്‍ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപി അംഗത്വമെടുത്തത്.(several punjab congress akalidal leaders join bjp)

കോണ്‍ഗ്രസിന്‍റെയും ശിരോമണി അകാലിദളിന്‍റെയും മൂന്ന് മുന്‍ എംഎല്‍എമാരും ബിജെപിയിലേയ്ക്ക് ചേക്കേറി.കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കുടുംബാംഗങ്ങള്‍ ഛണ്ഡീഗഡില്‍വച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് ഹൈക്കമാന്‍ഡിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയ ശേഷം, കോണ്‍ഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് നേതാക്കള്‍ പാർട്ടിയുടെ പടിയിറങ്ങുന്നത്.

Story Highlights: several punjab congress akalidal leaders join bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top