‘ഡൈനാമിക് ചീഫ് മിനിസ്റ്റർ യോഗി’; ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

50-ാം ജന്മദിനമാഘോഷിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. യോഗി ആദിത്യനാഥിന്റെ ഊർജസ്വലമായ നേതൃത്വത്തിന് കീഴിൽ യു.പി പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
”യുപിയുടെ ഊർജസ്വലനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജീക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ സമർത്ഥമായ നേതൃത്വത്തിൽ സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കി. സംസ്ഥാനത്തെ ജനങ്ങൾക്ക് അദ്ദേഹം ജനപക്ഷ ഭരണം ഉറപ്പാക്കി. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു”.- മോദി ട്വീറ്റ് ചെയ്തു.
Birthday greetings to UP’s dynamic Chief Minister @myogiadityanath Ji. Under his able leadership, the state has scaled new heights of progress. He has ensured pro-people governance to the people of the state. Praying for his long and healthy life in service of the people.
— Narendra Modi (@narendramodi) June 5, 2022
ഗോരഖ്പൂരിൽ നിന്ന് അഞ്ച് തവണ എംപിയായ ആദിത്യനാഥിനെ 2017ലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ബിജെപി നേതൃത്വം തെരഞ്ഞെടുത്തത്. 2022ലെ തെരഞ്ഞെടുപ്പിലും വൻവിജയത്തോടെ യോഗി ഭരണത്തുടർച്ച നേടി.
Story Highlights: ‘A dynamic CM’: PM Modi wishes UP CM Yogi Adityanath on 50th birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here