പ്രകൃതിയെ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട്: മുഖ്യമന്ത്രി

പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് പരിസ്ഥിതി ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ നഷ്ടത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും കുന്നുകൂടുന്ന മാലിന്യത്തിന്റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.(pinarayi vijayan about environment day)
ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രമേയം ഒരേയൊരു ഭൂമി എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജൈവവൈവിധ്യ നഷ്ടത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെയും കുന്നുകൂടുന്ന മാലിന്യത്തിന്റെയും അപകട ഘട്ടത്തിലാണ് ലോകം. അതുകൊണ്ടുതന്നെ ഈ ദിനാചാരണത്തിന് വര്‍ദ്ധിച്ച പ്രസക്തിയുണ്ട്. ഇത് നമ്മുടെ ഭാവി സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ദിനമാണ്.
പരിസ്ഥിതി ദിനം ഓര്‍മ്മപ്പെടുത്തലാണ്. പ്രകൃതിയെ നമുക്കു ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ വരുംതലമുറകള്‍ക്കു കൈമാറാനുള്ള ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍. അത് തികഞ്ഞ ഗൗരവത്തോടെ നിറവേറ്റും എന്ന് ഈ പരിസ്ഥിതി ദിനത്തില്‍ പ്രതിജ്ഞ ചെയ്യാം.
Story Highlights: pinarayi vijayan about environment day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here