Advertisement

മലപ്പുറത്ത് സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് പ്രതിഷേധം

June 5, 2022
2 minutes Read

മലപ്പുറത്തെ തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈനട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധം. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരും പ്രതിഷേധത്തിനെത്തിയിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ് ഈ വേറിട്ട സമരരീതി.

സിൽവർലൈനിന്റെ മഞ്ഞനിറത്തിലുള്ള സർവേ കല്ലുകൾ പിഴുതുമാറ്റി ആ സ്ഥാനത്താണ് പ്രതിഷേധക്കാർ മരങ്ങൾ വെച്ചുപിടിച്ചിരിക്കുന്നത്. കെ റെയിൽ കല്ലിടൽ നിർത്തിയിട്ടും പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂര് കോലുപാലം മേഖലകളിലാണ് സമരമരം നട്ടത്. സമരക്കാരുടെ നേതൃത്വത്തിൽ കെ റെയിൽ കുറ്റികളെ പിഴുതുമാറ്റി പ്രതീകാതമകമായി ശവസംസ്കാരവും നടത്തി.

Read Also: സിൽവർലൈൻ കല്ലിടാൻ കേന്ദ്രാനുമതി ആവശ്യമില്ല; കെ-റെയിൽ

കെ റെയിലിനെതിരായ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതി ഒരു കാരണവശാലും അം​ഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മലപ്പുറത്ത് കെ റെയിൽ വരാൻ അനുവദിക്കില്ലെന്നാണ് കുട്ടികൾ ഉൾപ്പടെയുള്ളവർ പറയുന്നത്.

പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പ്രതികരിച്ചു. കല്ലിടല്‍ നിര്‍ത്തിയെങ്കിലും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന ഉറച്ച നിലപാടിലാണ് എൽഡിഎഫ് സർക്കാർ. കല്ലിടാതെയും ജനങ്ങളോട് യുദ്ധം ചെയ്യാതെയും പദ്ധതി നടപ്പാക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

Story Highlights: Protest against silver line in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top