‘ശിവലിംഗം കണ്ടെത്താനും സിനിമകളെ പ്രോത്സാഹിപ്പിക്കാനുമാണ് ബിജെപിയ്ക്ക് താത്പര്യം’: വിമർശിച്ച് ശിവസേന എംപി

കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. പള്ളികളിൽ നിന്ന് ശിവലിംഗം കണ്ടെത്താനും സിനിമകളെ പ്രോത്സാഹിപ്പിക്കാനുമാണ് ബിജെപിയ്ക്ക് താത്പര്യം എന്ന് അദ്ദേഹം പറഞ്ഞു. കശ്മീരി പണ്ഡിറ്റുകളും മുസ്ലിം സൈനികരും കൊല്ലപ്പെടുന്നത് സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.
“സർജിക്കൽ സ്ട്രൈക്കുകൾക്ക് ശേഷം കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന അതിക്രമങ്ങൾക്ക് കുറവുണ്ടായോ? ഇല്ല, അത് അധികരിച്ചു. കശ്മീരി പണ്ഡിറ്റുകളും ഹിന്ദുക്കളും ഒപ്പം രാജ്യത്തെ സേവിക്കുന്നതിനാൽ മുസ്ലിം സൈനികരും കൊല്ലപ്പെടുകയാണ്. ബിജെപി ആവട്ടെ കശ്മീർ ഫയൽസ്, സാമ്രാട്ട് പൃഥ്വിരാജ് പോലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കുന്നു. ബിജെപി ഇതേപ്പറ്റി സംസാരിക്കുന്നില്ല. താജ്‌മഹലിൽ നിന്നും ഗ്യാൻവാപി പള്ളിയിൽ നിന്നും ശിവലിംഗം കണ്ടെത്താനാണ് അവർക്ക് ധൃതി.”- സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു.
Story Highlights: shiv sena against bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here