Advertisement

‘അവസാന മത്സരങ്ങളാണ് കളിക്കുന്നത്’; വിരമിക്കുന്നതിനെപ്പറ്റി സൂചന നൽകി സുനിൽ ഛേത്രി

June 5, 2022
1 minute Read

ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിനെപ്പറ്റി സൂചന നൽകി സുനിൽ ഛേത്രി. അവസാന മത്സരങ്ങളാണ് താൻ കളിക്കുന്നതെന്നും ഇന്ത്യയെ ഫിഫ വിലക്കിയാൽ തനിക്ക് ഇനി കളിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഛേത്രി പറഞ്ഞു. ഏഷ്യാ കപ്പ് ക്വളിഫയർ മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഛേത്രി വിരമിക്കൽ സൂചന നൽകിയത്.

“എന്താണ് ഇനി സംഭവിക്കുക എന്ന് എനിക്കറിയില്ല. എല്ലാം നിയന്ത്രണത്തിലാണെന്നും രാജ്യത്തെ ഫിഫ വിലക്കില്ലെന്നും ഞാൻ കരുതുന്നു. കാരണം അതൊരു ദുരന്തമാകും. രാജ്യത്തിന് മാത്രമല്ല, എനിക്കും. എനിക്ക് ഇപ്പോൾ 37 വയസായി. ഞാൻ എന്റെ അവസാന മത്സരങ്ങൾ കളിക്കുകയാണ്. അതുകൊണ്ട് വിലക്കിയാൽ ഒരു മത്സരം കളിക്കാനാകുമോയെന്നും അറിയില്ല.”- ഛേത്രി പറഞ്ഞു.

Story Highlights: sunil chhetri about resignation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top